ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്യൂണിറ്റി ക്രിസ്മസ് കരോൾ സർവീസ് 29ന്
ജീമോൻ റാന്നി
Thursday, December 26, 2024 1:37 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സർവീസും മൂന്നാമത് കരോൾ ഗാന മത്സരവും വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
ഈ മാസം 29ന് വൈകുന്നേരം അഞ്ചിന് ഹൂസ്റ്റൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, TX, 77477) വച്ചു നടത്തപ്പെടുന്ന പരിപാടികളിൽ ഹൂസ്റ്റണിലെ 20 ഇടവകകളിലെ ടീമുകൾ പങ്കെടുക്കും.
ഈ വർഷത്തെ കരോൾ സർവീസിൽ വെരി. റവ. ഫാ. സഖറിയ റമ്പാൻ (വികാരി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സാൻ അന്റോണിയോ) ക്രിസ്മസ് ദൂത് നൽകും. കരോൾ ഗാനമത്സര വിജയികൾക്ക് എവർ റോളിംഗ് ട്രോഫി നൽകും.
ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷങ്ങളിൽ ഒന്നായ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം വൻ വിജയമാക്കി തീർക്കുവാൻ ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക്ക്, ബി. പ്രകാശ്, റവ.ഫാ. രാജേഷ് ജോൺ (വൈസ് പ്രസിഡന്റ്), റവ.ഫാ. ജെക്കു സക്കറിയ,
റവ. സോനു വർഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രസ്റ്റി രാജൻ അങ്ങാടിയിൽ, ജോൺസൻ വറൂഗീസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സിമി തോമസ്, പിആർഒ ജോൺസൻ ഉമ്മൻ, ഷീജ വർഗീസ്, എബ്രഹാം തോമസ് എന്നിവരുടെ നേതൃത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.