അഗളി ആശുപത്രിക്കുമുന്നിൽ കോൺഗ്രസ് പ്രതിഷേധം
1573651
Monday, July 7, 2025 2:16 AM IST
അഗളി: കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് വീട്ടമ്മയുടെ ജീവൻനഷ്ടമായ സംഭവത്തിൽ അഗളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രിക്കുമുമ്പിൽ പ്രതിഷേധയോഗം നടത്തി. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഗുരുതര അനാസ്ഥയാണ് സംഭവത്തിനു കാരണമെന്നു യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ജോബി കൂരിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
കെപിസിസി അംഗം പി.സി. ബേബി,നേതാക്കളായ എൻ.കെ. രഘുത്തമൻ, ഷിബു സിറിയക്, കെ.ടി. ബെന്നി, യു.എ. മത്തായി, ജയ്സൺ ആന്റണി, ബിജു ജോസഫ്, ഷൈജു ജോസഫ്, സഫിൻ അട്ടപ്പാടി, മണികണ്ഠൻ, ഷാജി പോത്തനാമൂഴി, ചിത്ര തുടങ്ങിയവർ പങ്കെടുത്തു.