കത്തോലിക്ക കോൺഗ്രസ് മംഗലംഡാം ഫൊറോന സമിതി അനുമോദനം- 2025
1573650
Monday, July 7, 2025 2:16 AM IST
മംഗലംഡാം: കത്തോലിക്ക കോൺഗ്രസ് മംഗലംഡാം ഫൊറോന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം- 2025 സംഘടിപ്പിച്ചു.
പത്താം ക്ലാസിലും പ്ലസ്ടുവിനും ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളേയും വ്രതവാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ മേരി ആനി ( ഡൊട്ടേഴ്സ് ഓഫ് സെന്റ്പോൾ, മുംബൈ), സിഎ പൂർത്തിയാക്കിയ ടോണി ജേക്കബ് കാടൻകാവിൽ തുടങ്ങിയവരെ അനുമോദിച്ചു. വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് കാഷ് അവാർഡും മൊമെന്റോയും നൽകി.
മംഗലംഡാം ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനം ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബെന്നി മറ്റപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. സജി വട്ടുകുളം മുഖ്യപ്രഭാഷണം നടത്തി.
രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, രൂപത എക്സിക്യൂട്ടീവ് അംഗം ബിനു മുളമ്പള്ളിൽ, രൂപത സെക്രട്ടറി സേവ്യർ കലങ്ങോട്ടിൽ, പഞ്ചായത്ത് മുൻ മെംബർ ബെന്നി ജോസഫ് പ്രസംഗിച്ചു.