വിദ്യാർഥികളെ അനുമോദിച്ച് കോരഞ്ചിറ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി
1573644
Monday, July 7, 2025 2:15 AM IST
വടക്കഞ്ചേരി: കോരഞ്ചിറ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. ടി.സി. ഗീവർഗീസ് മാസ്റ്റർ, അഡ്വ.വി.കെ.സണ്ണി, മജീഷ്യൻ പ്രേംദാസ്, ഭാരവാഹികളായ എൽദോസ് മാത്യു, ഫൈസൽ, കെ.കെ. മത്തായി, ബൈജു പോൾ പ്രസംഗിച്ചു.
ഒരു കൂട്ടം ചെറുപ്പക്കാർ രൂപംകൊടുത്ത സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി കിടപ്പുരോഗികൾക്ക് കട്ടിൽ, എയർബെഡ്, വീൽചെയർ, വാക്കർ, എന്നീ ഉപകരണങ്ങൾ ആവശ്യക്കാർക്ക് ലഭ്യത അനുസരിച്ച് കൊടുക്കുന്നുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. വിമാനയാത്ര സ്വപ്നമായി മനസിൽ സൂക്ഷിക്കുന്നവർക്കും സൗഹൃദയുടെ സഹായമുണ്ട്. ആഗ്രഹമുള്ളവരെ കണ്ടെത്തി വിമാനയാത്രയും കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.