ബഷീർ കഥാപാത്രങ്ങളായി പേഴുംകര മോഡൽ ഹൈസ്കൂളിലെ കുരുന്നുകൾ
1573640
Monday, July 7, 2025 2:15 AM IST
പാലക്കാട്: ബഷീർ ദിനത്തോടനുബന്ധിച്ച് പേഴുംകര മോഡൽ ഹൈസ്കൂളിൽ മലയാളംക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി അണിനിരന്നു.
ബഷീർ, പാത്തുമ്മ , സാറാമ്മ, ആനവാരി രാമൻ നായർ, ഖദീജ, സൈനബ എന്നീ കഥാപാത്രങ്ങളായാണ് കുട്ടികൾ അരങ്ങുവാണത്.
പ്രസംഗം, പാട്ട്, പുസ്തകപരിചയം, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ എം.പി. പുഷ്പരാജ് , അഡ്മിനിസ്ട്രേറ്റർ ഡി.എം. മുഹമ്മദ് ഷെരീഫ് , മാനേജർ എൻ.പി. മുഹമ്മദ് അഷ്റഫ്, ദിവ്യ, ഫൗസിയ, സൗമ്യ, റംസാന, ഷഹാന, ഹസ്മാബി, ഷാഹിന, വിജയശ്രീ എന്നീ അധ്യാപകർ നേതൃത്വം നൽകി.