ബൈക്കുകൾ കൂട്ടിയിടിച്ച് മുൻ പഞ്ചായത്ത് അംഗം മരിച്ചു
1573549
Sunday, July 6, 2025 11:10 PM IST
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ചീരക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മുൻ ഗ്രാമപഞ്ചായത്തംഗം മരിച്ചു. ചീരക്കടവ് ഉന്നതിയിലെ പരേതനായ മല്ല മൂപ്പന്റെ മകൻ മുരുകൻ (44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ചീരക്കടവിലായിരുന്നു അപകടം. സംസ്കാരം നടത്തി. മാതാവ്: വസന്ത. ഭാര്യ: കുപ്പമ്മ (പുതൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: വിനീത്, ശ്രീജ. മരുമകൻ: സന്ദീപ്. (സിപിഐ ചീരക്കടവ് ബ്രാഞ്ച് സെക്രട്ടറി). കൃഷിയിടത്തിൽ കാലിമേയ്ക്കുന്നതിനിടെ കഴിഞ്ഞമാസം കാട്ടാന ആക്രമണത്തിലാണ് മല്ല മൂപ്പൻ മരിച്ചത്.