ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം ആരോഗ്യകേന്ദ്രം ഉപരോധിച്ചു
1573643
Monday, July 7, 2025 2:15 AM IST
കോട്ടോപ്പാടം: ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം ഫാമിലി ഹെൽത്ത് സെന്ററിലേക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. മാർച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയതു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനച്ചിതൊടി ഉമ്മർ അധ്യക്ഷനായി.
പി. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.ജി. ബാബു, സി.ജെ. രമേഷ്. സി. എം. അസീസ്, നാസർ വേങ്ങ, ഷിഹാബ് കുന്നത്ത്, കൃഷ്ണ പ്രസാദ്, അൻവർ സാജി, സുകുമാരൻ, അഷറഫ് ഭീമനാട്, ശശി ഭീമനാട്, എ.വി. മത്തായി, സി.എം. മജീദ്, കെ.കെ. സെയതലവി, അസൈനാർ മണലടി, മൊയ്തു കാഞ്ഞിരംകുന്ന്, വേണു കച്ചേരിപറമ്പ്, എ. ദീപ, കെ. വിനീത. അസീസ് ആലായൻ, വി. ചന്ദ്രൻ, വി. സാറ, നിജോ വർഗീസ്, ഉസമാൻ അമ്പലപ്പാറ, അലി ചുങ്കൻ, സി.ടി. ഉമ്മർ, ടി. കുഞ്ഞിപ്പ, സാനിർ ബാബു എന്നിവർ പ്രസംഗിച്ചു.