വാണിയംകുളത്തിനു ഫുട്ബോളാണു ലഹരി
1573636
Monday, July 7, 2025 2:15 AM IST
ഷൊർണൂർ: കായിക പ്രേമികൾക്കായി വാണിയംകുളം ഗ്രാമപഞ്ചായത്തിലൊരുക്കുന്ന സിന്തറ്റിക് ഫുട്ബോൾ ടർഫ് നിർമാണം അന്തിമ ഘട്ടത്തിൽ. ഗ്രാമപഞ്ചായത്തിന്റെ ഒരുഏക്കർ സ്ഥലത്താണ് വിശാലമായ കളിസ്ഥലം ഒരുങ്ങുന്നത്.
സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ 4.32 കോടി രൂപ വിനിയോഗിച്ചാണ് ടർഫ് നിർമിക്കുന്നത്. നിർമാണപ്രവൃത്തി പൂർത്തീകരിച്ചാൽ മേൽനോട്ട ചുമതല ഗ്രാമപഞ്ചായത്തിനു കൈമാറും.
കാണികൾക്ക് കളി ആസ്വദിക്കുന്നതിനായി വിശാലമായ ഗാലറി കെട്ടിടം, കളിക്കാർക്കു വിശ്രമിക്കാൻ 1500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പ്രത്യേകംമുറി, ശുചിമുറി എന്നിവയും തയാറാക്കിയിട്ടുണ്ട്. ടർഫിനുചുറ്റും ഫെൻസിംഗ് നിർമാണം, ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തി എന്നിവ പുരോഗമിക്കുകയാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് പഞ്ചായത്തിൽ ഫുട്ബോൾ ടർഫ് ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം നടന്നത്. തുടർന്ന് 2021 ൽ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.