കൊ​ഴി​ഞ്ഞാ​മ്പാ​റ: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച നി​ർ​മ​ല​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ നേ​രി​ട്ടെ​ത്തി കൈ​മാ​റി. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ വൈ​കു​ണ്ഠ ഏ​കാ​ദ​ശി ദ​ർ​ശ​ന​ത്തി​ന് ടോ​ക്ക​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു നി​ർ​മ​ല​യു​ടെ മ​ര​ണം.

വ​ണ്ണാ​മ​ട വെ​ള്ളാ​ര​ങ്ക​ൽ​മേ​ട് നി​ർ​മ​ല​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം തി​രു​പ്പ​തി ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ഭ​ർ​ത്താ​വ് ഷ​ൺ​മു​ഖ സു​ന്ദ​രം, മ​ക​ൾ കൗ​ശി​ക എ​ന്നി​വ​ർ​ക്കു കൈ​മാ​റി. തി​രു​പ്പ​തി ക്ഷേ​ത്രം ദേ​വ​സ്വ​ത്തി​ന്‍റെ വ​ക​യാ​യ ഇ​രു​പ​ത്തി​അ​ഞ്ചു ല​ക്ഷം രൂ​പ​യും ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ പ്ര​ശാ​ന്ത് റെ​ഡ്ഡി​യു​ടെ വ​ക ര​ണ്ടു ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 27 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ആ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ കൈ​മാ​റി​യ​ത്. കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് ആ​ന്ധ്ര​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.