വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു.

നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്. ടോ​ൾ പ്ലാ​സ​യു​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വാ​യു ദൂ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ പാ​സ് അ​നു​വ​ദി​ക്കാ​ൻ ത​യ്യാ​റാ​യി ടോ​ൾ ക​മ്പ​നി നി​ർ​ദി​ഷ്ട പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും ആ​ർ​സി ബു​ക്കി​ന്‍റെ പ​ക​ർ​പ്പും ര​ണ്ട് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ളും വാ​ങ്ങു​ന്നു​ണ്ട്. എ​ന്നാ​ൽ 10 കി​ലോ മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ​ര രം​ഗ​ത്തു​ള്ള​വ​രു​മെ​ല്ലാം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വാ​ദ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് അ​നു​ര​ഞ്ജ​ന പ​രി​ഹാ​രം അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ ഉ​ണ്ടാ​ക്കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ദൂ​ര​പ​രി​ധി​യി​ൽ പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച ചെ​യ്ത് ഇ​തു​വ​രെ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ പോ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കൂ​ടി​യാ​ലോ​ച​ന​ക​ൾ.