പിണറായി സർക്കാരിന്റെ ഉത്സാഹം മദ്യംവിളന്പാൻ: മദ്യനിരോധന സമിതി
1507884
Friday, January 24, 2025 2:01 AM IST
പാലക്കാട്: ജനങ്ങൾക്കു ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാൻ ഉത്സാഹിക്കാത്ത പിണറായി സർക്കാർ മദ്യംവിളമ്പാൻ അത്യുത്സാഹമാണ് കാട്ടുന്നതെന്നു മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ കുറ്റപ്പെടുത്തി.
പാലക്കാട്ട് മദ്യനിർമാണശാലയ്ക്ക് നല്കിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മദ്യനിരോധനസമിതി കളക്ടറേറ്റിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ ലഹരിമുക്തമാക്കും എന്ന് വാഗ്ദാനംനല്കിയ എൽഡിഎഫ് സർക്കാർ, ഇപ്പോൾ, കേരളത്തിലെ ഏറ്റവുംവലിയ ലഹരി പ്രോത്സാഹകരായി മാറിയിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മദ്യനിരോധനസമിതി ജില്ലാ പ്രസിഡന്റ് എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു.
ശ്രീനാഥ് കടമ്പഴിപ്പുറം, ആന്റണി പന്തല്ലൂക്കാരൻ, എൻ. വേലായുധൻ, കെ.എ. സുലൈമാൻ, എം. അഖിലേഷ് കുമാർ, എം. സുലൈമാൻ, രാമകൃഷ്ണൻ തച്ചമ്പാറ, മാണി പറമ്പേത്ത്, കെ. അബൂബക്കർ, വേലായുധൻ കൊട്ടേക്കാട്, സഫിയ ഇക്ബാൽ, കെ.എം അബ്ദുൾ ഖുദ്ദൂസ്, രാമകൃഷ്ണൻ മുണ്ടൂർ, ആബിദ് ആലത്തൂർ, റെയ്മണ്ട് ആന്റണി, ഡോ. റസാഖ് എന്നിവർ പ്രസംഗിച്ചു.