പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​ന്പാ​റ ഭാ​ര​ത​മാ​താ കോ​ള​ജി​ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഗ്രീ​ൻ കാ​ന്പ​സ് അം​ഗീ​കാ​രം. ശു​ചി​ത്വം, ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണം, ജൈ​വ വൈ​വി​ധ്യം, ജ​ല സം​ര​ക്ഷ​ണം, ഊ​ർ​ജ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കോ​ള​ജ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗ്രീ​ൻ ഓ​ഡി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ ​പ്ല​സ് ഗ്രേ​ഡും പു​ര​സ്കാ​ര​വും ല​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷി​ൽ​നി​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. പോ​ൾ തേ​ക്കാ​ന​ത്തും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​നു​വും ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ധ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഫി​ജോ ചി​റ്റി​ല​പ്പ​ള്ളി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഞ്ജ​ലി പ​ങ്കെ​ടു​ത്തു.