മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കാ​യി​ക വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ്പോ​ർ​ട്സ് ഡേ 2024 ​ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റ് ടി​ന്‍റു ലൂ​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റും കാ​യി​ക​താ​ര​ങ്ങ​ളു​ടെ ദീ​പ​ശി​ഖാ പ്ര​യാ​ണ​വു​മു​ണ്ടാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ്ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​മു​ഖ​പ്ര​സം​ഗ​വും ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യൂ ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. യു​യു​സി​മാ​രാ​യ എ​സ്. ജ്യോ​തി നി​വേ​ദ്യ, എ. ​അ​ഞ്ജ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫി​സി​ക്ക​ൽ എ​ഡു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി എം. ​മു​കു​ന്ദ​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി ലി​യോ പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.