അ​യി​ലൂ​ർ: എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടെ​ക് എ​ക്സ്പോ 2025 എ​ക്സി​ബി​ഷ​ൻ ന​ട​ത്തി.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ ലാ​ബി​ൽ നി​ർ​മി​ച്ച റോ​ബോ​ട്ട് ഉ​ൾ​പ്പെ​ടെ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ സ​മീ​പ​പ്ര​ദേ​ശ​ത്തെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​ത്തി. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ഘ്നേ​ഷ് എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി. കോ​യ​മ്പ​ത്തൂ​ർ ജെ​സി​ടി പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ദാ​മോ​ദ​ര​ൻ ഷ​ൺ​മു​ഖം മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​ല ശി​വ​ദാ​സ​ൻ, പ്രി​ൻ​സി​പ്പ​ൽ കെ.​ഡി. ലൂ​ക്കോ​സ്, പ്ര​ധാ​ന​ധ്യാ​പി​ക കെ.​സി. അ​ജി​ത്കു​മാ​രി, എ​സ്. മ​നോ​ഹ​ര​ൻ, എം.​എ​ൻ. രാ​മ​പ്ര​സാ​ദ്, കെ. ​നി​ഷ , ടി.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.