പിഎസ്എസ്പി സംരംഭകത്വ പരിശീലനം
1507882
Friday, January 24, 2025 2:01 AM IST
പാലക്കാട്: രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും സിഡ്ബി- കസാഫി യും സംയുക്തമായി വനിതകൾക്കായി കിഴക്കഞ്ചേരിയിൽ നടത്തിയ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ ചടങ്ങിൽ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലംകണ്ണി അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനവും ഫാ. ജസ്റ്റിൻ കോലംകണ്ണി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.
പിഎസ്എസ്പി പ്രൊജക്റ്റ് ഓഫീസർ പി. ബോബി സ്വാഗതവും പ്രൊജക്ട് കോ-ഓർഡിനേറ്റർ ജോയ് ജോസഫ് നന്ദിയും അർപ്പിച്ചു. കസാഫി ജില്ലാ കോ-ഓർഡിനേറ്റർ വരുണ്‍, സംരംഭകത്വ പരിശീലകയായ സഫീറ, പിഎസ്എസ്പി ആനിമേറ്റർ ടിന്റു ബിജു എന്നിവർ ആശംസകളർപ്പിച്ചു. പിഎസ്എസ്പി സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. 55 പേരാണ് 2 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്.