മലയോര സമരയാത്ര: യുഡിഎഫ് മലന്പുഴ മണ്ഡലം യോഗം ചേർന്നു
1507889
Friday, January 24, 2025 2:01 AM IST
മലമ്പുഴ: വന്യജീവി ആക്രമണം, കാർഷിക മേഖലയിലെ തകർച്ച, ബഫർസോൺ വിഷയം എന്നിവയിൽ പരിഹാരമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സംരക്ഷണ സമരയാത്രയ്ക്ക് വൻസ്വീകരണമൊരുക്കാൻ യുഡിഎഫ് മലന്പുഴ മണ്ഡലം കമ്മിറ്റി തീരുമാനം. ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കെ. കോയകുട്ടി ആധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ. ശിവരാജേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുരായ കെ. രാധാകൃഷ്ണൻ, പി.കെ. വാസു, നേതാക്കളായ എം.വി. രാമചന്ദ്രൻ നായർ, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.