വ​ട​ക്ക​ഞ്ചേ​രി: എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളിന്‍റെ പ​തി​നൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സാ​രം​ഗ് 2025 ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​യ മൃ​ദം​ഗ വി​ദ്വാ​ൻ ഡോ. ​കു​ഴ​ൽ​മ​ന്ദം രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ്രീ​ജ രാ​ജ​ശേ​ഖ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​.എം​.എ. റ​ഹ്മാ​ൻ വി​ശി​ഷ്ടാ​തി​ഥി​യെ ആ​ദ​രി​ച്ചു.​ പാ​ഠ്യ​പാ​ഠ്യേ​ത​ര രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ ചെ​യ്ത അ​ധ്യാ​പ​ക​രേ​യും ആ​ദ​രി​ച്ചു.

എം​ഇ​എ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​എ​സ്. ഉ​സ്മാ​ൻ മാ​സ്റ്റ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഷാ​ജ​ഹാ​ൻ, സ്കൂ​ൾ സെ​ക്ര​ട്ട​റി ചി​ഞ്ചൂ​സ് സു​ലൈ​മാ​ൻ, വാ​ർ​ഡ് മെം​ബ​ർ സ​തീ​ഷ് കു​മാ​ർ, സ്കൂ​ൾ ലീ​ഡ​ർ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, അ​ക്കാ​ദ​മി​ക് കോ-ഓ​ർ​ഡി​നേ​റ്റ​ർ പ്രീ​ത പു​ഷ്പ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.