മ​ണ്ണാ​ർ​ക്കാ​ട്: സാ​മൂ​ഹ്യ സാം​സ്കാ​രി​ക, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ വോ​യ്സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട് പ്ര​വ​ർ​ത്ത​ന​പ​ഥ​ത്തി​ൽ ഒ​രു ദ​ശാ​ബ്ദം പി​ന്നി​ടു​ന്നു.

പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ്നേ​ഹ​സ്പ​ർ​ശം" എ​ന്ന പേ​രി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വീ​ൽ​ചെ​യ​ർ, എ​യ​ർ , വാ​ട്ട​ർ ബെ​ഡ്, ക​ട്ടി​ൽ, വാ​ൽ​ക്ക​ർ, വാ​ക്കിം​ഗ് സ്റ്റി​ക്ക്, ബാ​ത്ത്റൂം ചെ​യ​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, തു​ട​ങ്ങി നി​ര​വ​ധി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ ഉ​പ​യോ​ഗ​ത്തി​നു ന​ൽ​കു​ന്ന പ​ദ്ധ​തി​യും സ​ജ്ജ​മാ​യി.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​ക​മ്മാ​പ്പ, എം.​പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി മ​ണ്ണാ​ർ​ക്കാ​ട്ടെ വി​ശി​ഷ്ട​വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

ക​ലാ​കാ​യി​ക വി​ദ്യ​ഭ്യാ​സ, ജീ​വ കാ​രു​ണ്യ​മേ​ഖ​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നി​ര​വ​ധി വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. ചെ​യ​ർ​മാ​ൻ ര​മേ​ഷ് പൂ​ർ​ണി​മ, ഗ​ഫൂ​ർ പൊ​തു​വ​ത്ത്, കെ​വി​എ റ​ഹ്്മാ​ൻ, ശ്രീ​വ​ൽ​സ​ൻ, അ​ബു മ​ണ്ണാ​ർ​ക്കാ​ട്, ന​സീ​ർ തെ​ങ്ക​ര, സു​ബൈ​ർ സോ​ണി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ 9249989418, 96562 22649 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.