പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് കൊ​ടു​ങ്കാ​റ്റു​പോ​ലെ തി​രി​ച്ചു​വ​രു​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

കി​ണാ​ശേ​രി​യി​ൽ​ന​ട​ന്ന യു​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ളു​ക​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ബി​ജെ​പി സ്വീ​ക​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ചു​ഭ​രി​ക്കു​വാ​നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ത​ക​ർ​ക്കു​ക​യാ​ണു അ​വ​രു​ടെ പ​ര​മ​മാ​യ ല​ക്ഷ്യം. അ​തി​നെ​തി​രാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത് കോ​ൺ​ഗ്ര​സും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​മാ​ണ്. അ​ദാ​നി​യും അം​ബാ​നി​യും അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

വ​ൻ​കി​ട മു​ത​ലാ​ളി​മാ​രു​ടെ പോ​ക്ക​റ്റു​നി​റ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്നു. മ​ണി​പ്പൂ​രി​ൽ അ​തി​ക്ര​മം അ​തി​ന്‍റെ എ​ല്ലാ പ​രി​ധി​യും ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സ്ത്രീ​ക​ൾ പോ​ലും ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്നു.

അ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​വാ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും മാ​ത്ര​മാ​ണു​ള്ള​ത്. ന​രേ​ന്ദ്ര​മോ​ദി ഇ​തു​വ​രെ​യും മ​ണി​പ്പൂ​രി​ൽ പോ​യി​ട്ടി​ല്ല.

ഇ​തേ സം​ഘ​പ​രി​വാ​റു​കാ​ർ ആ​ട്ടി​ൻ​തോ​ലി​ട്ട ചെ​ന്നാ​യ​യെ പോ​ലെ ക്രൈ​സ്ത​വ വീ​ടു​ക​ൾ​ക​യ​റി വോ​ട്ടു​നേ​ടു​ക​യാ​ണ്. ഈ ​ബി​ജെ​പി​യു​മാ​യി ബാ​ന്ധ​വ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഉ​ളു​പ്പി​ല്ലാ​ത്ത വ​ർ​ഗ​മാ​യി കേ​ര​ള​ത്തി​ലെ സി​പി​എം മാ​റി. സ​ന്ദീ​പി​നെ പ​റ്റി ക​ഴി​ഞ്ഞ ആ​ഴ്ച സി​പി​എം പ​റ​ഞ്ഞ​ത​ല്ല ഈ​യാ​ഴ്ച പ​റ​യു​ന്ന​ത്.

ഇ​തു​മാ​ത്രം മ​തി സി​പി​എ​മ്മി​നെ തി​രി​ച്ച​റി​യാ​നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ എം​പി ര​മ്യ ഹ​രി​ദാ​സ്, സ​ന്ദീ​പ് വാ​ര്യ​ർ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.