പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മ​യ​പ​രി​ധി ഇ​ന്നു വൈ​കി​ട്ട് ആ​റി​നു അ​വ​സാ​നി​ക്കു​മെ​ന്നും എ​ല്ലാ​വ​രും മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര അ​റി​യി​ച്ചു.

നി​ശ​ബ്ദ പ്ര​ചാ​ര​ണം​മാ​ത്രം അ​നു​വ​ദ​നീ​യ​മാ​യ അ​വ​സാ​ന 48 മ​ണി​ക്കൂ​റി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ളു​ക​ള്‍ കൂ​ട്ടം​ചേ​രു​ക​യോ പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നോ ജാ​ഥ​ക​ളും പ്ര​ക​ട​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നോ പാ​ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ള്ള ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​ദ​ര്‍​ശ​ന​വും (ബ​ള്‍​ക്ക് എ​സ്എം​എ​സ്/​വോ​യി​സ് മെ​സേ​ജു​ക​ള്‍, സി​നി​മ, ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍, പ​ര​സ്യ​ങ്ങ​ള്‍, സം​ഗീ​ത പ​രി​പാ​ടി​ക​ള്‍, നാ​ട​ക​ങ്ങ​ള്‍, മ​റ്റ് സ​മാ​ന പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, എ​ക്‌​സി​റ്റ് പോ​ള്‍ മു​ത​ലാ​യ​വ) അ​നു​വ​ദി​ക്കി​ല്ല.

ഇ​തു ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം 1951ലെ ​സെ​ക്്ഷ​ൻ 126 (1) എ ​പ്ര​കാ​രം ത​ട​വോ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും. ഈ ​കാ​ല​യ​ള​വി​ല്‍ സി​നി​മാ ഹാ​ളു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ളും ബ​ള്‍​ക്ക് എ​സ്എം​എ​സ്/ ബ​ള്‍​ക്ക് വോ​യി​സ് മെ​സേ​ജാ​യി തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ സ​മ​യം മു​ത​ല്‍ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി അ​ര​മ​ണി​ക്കൂ​ര്‍ ക​ഴി​യും വ​രെ​യാ​ണ് എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍​ക്ക് നി​രോ​ധ​ന​മു​ള്ള​ത്.
സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും നീ​തി​പൂ​ര്‍​വ​ക​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എ​ല്ലാ വോ​ട്ട​ര്‍​മാ​രും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.