ടിഎംകെയിലെ ആദ്യ ഗോളടിക്കാരിക്ക് വ്യാപാരികളുടെ അനുമോദനം
1460558
Friday, October 11, 2024 6:42 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടിഎംകെ അരീന ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനിടെ വ്യാപാരികളുടെ അനുമോദനം.
പുതിയ സ്റ്റേഡിയം നിർമിച്ചതിനുശേഷം ആദ്യമായി നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ആദ്യഗോൾ അടിച്ച ഫുട്ബോൾ താരം ഗോവ ടീമിലെ സുസ്മിതയെ വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീലിന്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്.
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷന്റെ മാനദണ്ഡങ്ങൾ പൂർണമായുംപാലിച്ച് നിർമിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ഇന്റർനാഷണൽ ഫുട്ബോൾ ഗ്രൗണ്ടാണ് പന്നിയങ്കരയിലേത്. കളിക്കളത്തിന്റെ ഉടമ കാടൻകാവിൽ തോമസ് മാത്യുവിനെ കേരള ഫുട്ബോൾ അസോസിയേഷൻ അഭിനന്ദിച്ചു.