ടാലന്റ്സ് ഫുട്ബോൾ അക്കാദമി അവാർഡ് സമ്മാനിച്ചു
1443496
Saturday, August 10, 2024 1:25 AM IST
പാലക്കാട്: ടാലന്റ്സ് ഫുട്ബോൾ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച കളിക്കാരനുള്ള പുരസ്കാരം ജിതിൻ യാദവിന് സമ്മാനിച്ചു. കൊല്ലങ്കോട് സ്പാർക്ക് ക്ലബ്ബിന്റെ മുൻ കളിക്കാരനും നിലവിൽ ടാലന്റ്സ് ഫുട്ബോൾ അക്കാദമിയുടെ അണ്ടർ വിഭാഗത്തിലുള്ള കളിക്കാരനുമാണ് ജിതിൻ യാദവ്.
അകാലത്തിൽ പൊലിഞ്ഞു പോയ യുവ ഫുട്ബോൾ താരം നന്ദഗോപാലിന്റെ ഓർമയ്ക്കായി നന്ദഗോപാൽ മെമ്മാറിയൽ മെമന്റോയും പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് അക്കാദമി രക്ഷാധികാരി ഡോ.പി.കെ. രാജഗോപാലൻ നൽകി.
നന്ദഗോപാലിന്റെ സഹോദരി ഷർമിള, ധർമേന്ദ്രകുമാർ, ടാലന്റ്സ് അക്കാദമി പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ, വർക്കിംഗ് പ്രസിഡന്റ് ഡോ.രാജേഷ് ചന്ദ്രൻ, രക്ഷാധികാരി പ്രൊഫ.എം.സി. രാധാകൃഷ്ണൻ, സെക്രട്ടറി പി.കെ. രാജീവ്, ട്രഷറർ സി.സി. പയസ് പങ്കെടുത്തു.