റോഡിലെ അപകടഭീഷണിയായ മരങ്ങൾ വെട്ടിയൊതുക്കി
1435558
Saturday, July 13, 2024 12:28 AM IST
തത്തമംഗലം: കെഎസ്ഇബി തത്തമംഗലം ഓഫീസിന്റെ നേതൃത്വത്തിൽ റോഡിനുകുറുകെ ഉണങ്ങിയ വൃക്ഷശിഖരങ്ങൾ ഹൈഡ്രോളിക് യന്ത്രമുപയോഗിച്ചു ശുചീകരിച്ചു തുടങ്ങി.
പട്ടഞ്ചേരി, അത്തിമണി, കുമൻകാട്, കുവലമേട്, മുപ്പൻകുളം, കൊല്ലൻകുളമ്പ് ഉൾപ്പെടെ സ്ഥലങ്ങളിലാണ് ഉണക്കമരക്കൊമ്പുകൾ മുറിച്ചത്. വരുംദിവസങ്ങളിൽ തത്തമംഗലം സെക്്ഷൻ ഓഫിസ് പരിധിയിലെ മറ്റു പ്രദേശങ്ങളിലും ശുചീകരണം നടത്തുമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കാലവർഷം ശക്തമായതോടെ മരച്ചില്ലകൾ റോഡിലും വൈദ്യുതിക്കമ്പികളിലും വീഴുന്നതു കാരണമാണു പ്രത്യേക ശുചീകരണം നടത്തുന്നത്.