സൂചനാ ബോർഡുകളിൽ പാഴ്ച്ചടികൾ പടർന്ന് യാത്ര ദുരിതം
1429582
Sunday, June 16, 2024 3:43 AM IST
ചിറ്റൂർ: പുഴപ്പാലത്ത് സ്ഥലം തിരിച്ചറിയാൻ പൊതുമരാമത്ത് സ്ഥാപിച്ച ബോർഡ് പാഴ്ചെടികൾ കയറി മറഞ്ഞത് വാഹനയാത്രികർക്ക് ദുരിതമാകുന്നു.
പലരും വഴിതെറ്റി കിലോമീറ്ററുകൾ സഞ്ചരിച്ച് തിരിച്ചു വരുന്നത് പതിവാണ്. ആയിരങ്ങൾ മുടക്കി അറിയിപ്പു ബോർഡ് സ്ഥാപിച്ചു കഴിഞ്ഞാൽ തങ്ങളുടെ കർത്തവ്യം നിറവേറ്റി എന്ന മട്ടിലാണ് വകുപ്പ് അധികൃതരുടെ പെരുമാറ്റം.
ഇത്തരം ബോർഡുകൾ സമയോചിതമായി പരിപാലിക്കാനും തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡിന്റെ ദിശ തിരിച്ചറിയുന്ന പല ബോർഡുകളും പാഴ്ചെടികൾ മറച്ച നിലയിലാണുള്ളത്. തൃശൂർ - കോയമ്പത്തൂർ അന്തർ സംസ്ഥാന പാതയെന്നതിനാൽ സ്ഥലപരിചയമില്ലാത്തവർ കൂടുതലായി എത്താറുള്ളത് മനസിലാക്കിയാണ് ഇത്തരം അറിയിപ്പ് ബോർഡുകൾ സർക്കാർ ചെലവിൽ സ്ഥാപിച്ചിരിക്കുന്നത്. അത്തരം ബോർഡുകളാണ് ഇപ്പോൾ പാഴ്ച്ചെടികൾ കയറി നശിച്ചിരിക്കുന്നത്.