ഉക്കടം മേൽപ്പാല നിർമാണത്തിനായി അനധികൃത കൈയേറ്റം ഒഴിപ്പിച്ചുതുടങ്ങി
1424525
Friday, May 24, 2024 12:49 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഉക്കടം ഭാഗത്തെ മേൽപ്പാലം നിർമാണത്തിനായി അനധികൃത കൈയേറ്റങ്ങളും സ്വകാര്യ കെട്ടിടങ്ങളും ഒഴിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
ഗതാഗതം സുഗമമാക്കണമെന്ന ഹൈവേ വിഭാഗത്തിന്റെ ആവശ്യത്തെ തുടർന്ന് ഉക്കടം ബസ് സ്റ്റാൻഡിന് എതിർവശത്തായി 30 കടകളുള്ള വാണിജ്യ സമുച്ചയം പൊളിച്ചുനീക്കി.
ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് വരുന്ന ബസുകൾക്ക് എളുപ്പത്തിൽ മടങ്ങാനും ഉക്കടം ബൈപാസ് റോഡിൽ നിന്ന് ബസ് സ്റ്റേഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് തടസമില്ലാതെ മുന്നോട്ട് പോകാനും ഇതുവഴി സാധിച്ചു.
കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ച് മേൽപ്പാലം നിർമാണം പൂർത്തിയാകുന്നതോടെ ഉക്കടത്തിന് പുതിയ രൂപം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.