നെല്ലിയാന്പതിയിലെത്തുന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സുര്യാഘാത ബോ​ധ​വത്​ക്ക​ര​ണം
Sunday, May 5, 2024 2:29 PM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തിയിലെ ത്തുന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വ​നംഡി​വി​ഷ​ന്‍റെയും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ന്മാ​റ സെ​ന്‍റർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൂ​ര്യാ​ഘാ​തത്തെ​ക്കു​റി​ച്ചും നി​ർ​ജ​ലീ​ക​ര​ണ​ത്തേ​ക്കു​റി​ച്ചും കാ​ട്ടു​തീ​ക്കെ​തി​രെ​യു​മു​ള്ള ബോ​ധ​വ​ത്​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ട് വീണ്ടും കൂ​ടി​യ​തോ​ടെ​യാ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് നോ​ട്ടീ​സ് വി​ത​ര​ണ​വും ബോ​ധ​വ​ത്​ക്ക​ര​ണ പ​രി​പാ​ടി​ക​ളും ക്ലാ​സു​ക​ളും പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​ൽ വ​ച്ച് ന​ൽ​കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നെ​ന്മാ​റ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക​മ​റു​ദ്ദീ​ൻ വ​ള്ളി​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു.
ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ണി​ദാ​സ്, എം. ​ഗൗ​തം, പി. ​ഹ​രി​ശ്മ, പി. അ​ശ്വി​ൻ, എ. ​അ​നു​ഷ, എം. ​പ്രി​മ, ശി​ഫ ന​സ്രീ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.