അ​വ​ശ്യസേ​വ​ന​ത്തി​ലു​ള്ള​വ​ർ​ക്കു വോ​ട്ടി​ംഗ് ഇ​ന്നുമു​ത​ൽ
Sunday, April 21, 2024 6:29 AM IST
പാലക്കാട് : പോ​സ്റ്റ​ൽ വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ, ജ​യി​ൽ, എ​ക്സൈ​സ്, മി​ൽ​മ, ഇ​ല​ക്ട്രി​സി​റ്റി, വാ​ട്ട​ർ അ​ഥോ​റി​റ്റി, കെഎ​സ്ആ​ർടിസി, ട്ര​ഷ​റി സ​ർ​വീ​സ്, ആ​രോ​ഗ്യം, ഫോ​റ​സ്റ്റ്, ദൂ​ര​ദ​ർ​ശ​ൻ, ബിഎസ്എ​ൻ​എ​ൽ, റെ​യി​ൽ​വേ, പോ​സ്റ്റ് ടെ​ല​ഗ്രാ​ഫ് ഉ​ൾ​പ്പെ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് എ​ന്നി​വ​യി​ലു​ൾ​പ്പെ​ട്ട അ​വ​ശ്യ​സേ​വ​ന​ത്തി​ലു​ള്ള മു​ൻ​കൂ​ട്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ഇ​ന്ന് മു​ത​ൽ 22, 23 തി​യ​തി​ക​ളി​ലാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ അഞ്ചുവ​രെ പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് ന​ട​ക്കും. ഇ​വ​ർ​ക്ക് ര​ണ്ടാം ഘ​ട്ട പോ​സ്റ്റ​ൽ വോ​ട്ടി​ംഗ് ബാ​ധ​ക​മ​ല്ല.

ഇന്നു വോട്ടിംഗ് നടക്കുന്ന സെന്‍ററുകൾ

പാ​ല​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് പാ​ല​ക്കാ​ട് ഗ​വ വി​ക്ടോ​റി​യ കോ​ള​ജ്. ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ഒ​റ്റ​പ്പാ​ലം എ​ൽ​എ​സ്എ​ൻ ജിഎ​ച്ച്എ​സ്എ​സ്. പ​ട്ടാ​ന്പി, തൃ​ത്താ​ല മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പ​ട്ടാ​ന്പി ശ്രീ ​നീ​ല​ക​ണ്ഠ സം​സ്കൃ​ത കോ​ളജ്. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ന് കൊ​പ്പം ല​യ​ണ്‍​സ് സ്കൂ​ൾ.

മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ട് എം​ഇഎ​സ് ക​ല്ല​ടി കോ​ള​ജ്. ത​രൂ​ർ, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ന് ആ​ല​ത്തൂ​ർ ബി​എസ്എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ചി​റ്റൂ​ർ, നെന്മാ​റ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ഗ​വ കോ​ള​ജ് ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.