ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ദാഹജലമൊരുക്കി ചുമട്ടുതൊഴിലാളികൾ
1415891
Friday, April 12, 2024 1:30 AM IST
തത്തമംഗലം: മേട്ടുപ്പാളയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചുമട്ടുതൊഴിലാളികൾ ഏർപ്പെടുത്തിയ കുടിവെള്ളം മാതൃകാപരമായി.
ചിറ്റൂർ, പുതുനഗരം, വണ്ടിത്താവളം ഭാഗത്തേക്കുള്ള യാത്രക്കാർ ഈ കാത്തിരുപ്പ് കേന്ദ്രത്തിലാണ് എത്തുന്നത്.
കൊടും ചൂടിൽ ദാഹജലം തേടി റോഡ് മുറിച്ചു കടക്കുന്നത് ഏറെ ദുർഘടമാണ്. ഇതു മനസിലാക്കിയാണ് കാത്തിരുപ്പ് കേന്ദ്രത്തിൽ കുടിവെള്ളം എത്തിച്ചിരിക്കുന്നത്. സ്തീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വഴിയാത്രക്കാർക്ക് കുടിവെള്ളമാണ് തൊഴിലാളികൾ ഏർപ്പെടുത്തിയത്. പരന്പരാഗത രീതിയിലുള്ള മൺപാത്രത്തിലെ തണുത്ത വെള്ളം യാത്രക്കാർക്ക് ഏറെ പ്രിയങ്കരവുമായിരിക്കുകയാണ് .