അമിത ചൂടിൽ തീപിടുത്തം തുടർ സംഭവങ്ങളാവുന്നു
1397291
Monday, March 4, 2024 1:12 AM IST
ചിറ്റൂർ: വേനൽശകമായതോടെ താലൂക്കിൽ വിവിധയിടങ്ങളിൽ അപ്രതീക്ഷിത തീപിടിത്തങ്ങൾ വർധിക്കുന്നു. ഇന്നലെ ചിറ്റൂർ- കൊല്ലങ്കോട് ഭാഗങ്ങളിൽ നാലിടങ്ങളിൽ അഗ്നിബാധയുണ്ടായി. കൊടുവായൂർ നൊച്ചൂരിലുണ്ടായ തീപിടിത്തം സമീപ വാസികളെ ഭീതിയാലാക്കി.
വിവരം അറിയിച്ചതിനെ തുടർന്ന് ചിറ്റൂർ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. എസ്എഫ്ആർഒ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരിപ്പോട് റെയിൽവേ ഗേറ്റ്, പെരുവെമ്പിലെ സ്വകാര്യ വ്യക്തിയുടെ പറന്പ് എന്നിവിടങ്ങളിലും തീപിടിത്തമുണ്ടായി. സമീപത്തെ ഓല മേഞ്ഞ വീട്ടിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയെത്തി അണച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇനിയും ചൂടുകൂടുമെന്നത് ജനത്തെ ആശങ്കപ്പെടുത്തുകയാണ്.