എംപിയുടെ ഹൈമാസ്റ്റ് ലൈറ്റുകൾക്ക് അനുമതിയില്ല; കിഴക്കഞ്ചേരിയിലും യുഡിഎഫ് സമരം
1397193
Sunday, March 3, 2024 8:24 AM IST
വടക്കഞ്ചേരി: രമ്യ ഹരിദാസ് എംപിയുടെ ആസ്തിവികസന ഫണ്ടിൽനിന്നും കിഴക്കഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിനായി അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് അനുമതി നൽകാത്ത കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധ നിലപാടിനെതിരെ യുഡിഎഫ് കിഴക്കഞ്ചേരി കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി.
സമരപരിപാടികൾ കെപിസിസി മെംബർ വി. സുദർശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ടി.സി. ഗീവർഗീസ് മാസ്റ്റർ, ചാർളി മാത്യു, സുജ അനിൽകുമാർ, ഇസ്മയിൽ മൂപ്പൻ, എം.കെ. ശ്രീനിവാസൻ, വി.ജെ. ജോസഫ്, അബ്രഹാം സ്കറിയ, കെ.വി. കുര്യാക്കോസ്, മറിയക്കുട്ടി ജോർജ് , പി.എം. റോയ്, കെ. നാരായണൻ , ബിജു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.