ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം
1396388
Thursday, February 29, 2024 6:48 AM IST
വടക്കഞ്ചേരി: ആധുനികവത്ക്കരണത്തിന്റെ പേരുപറഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൽ വൺ ഇന്ത്യ വൺ രജിസ്ട്രേഷൻ എന്ന പദ്ധതി നടപ്പിലാക്കുന്നത് പരമ്പരാഗതമായി ആധാരമെഴുത്ത് മേഖലയിൽ പണിയെടുത്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ആധാരമെഴുത്തുകാരേയും അവരുടെ കുടുംബങ്ങളേയും പട്ടിണിയിലാക്കുമെന്നും ഇതിനാൽ സംസ്ഥാന സർക്കാർ തൊഴിൽ സംരക്ഷണ നടപടി സ്വീകരിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. ബാബു സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ മുഖ്യപ്രഭാഷണം നടത്തി. പി.പി. സുമോദ് എംഎൽഎ വിശിഷ്ടാതിഥിയായി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത പോൾസൺ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാകാരൻ, ഒ.എം. ദിനകരൻ, കെ.ആർ. രവീന്ദ്രദാസ്, ജില്ലാ സെക്രട്ടറി കെ. അനന്തരാജൻ, സുനിൽ തെക്കേതിൽ, ടി.എം. ശശി, ചിങ്ങന്നൂർ മനോജ്, സലീം തെന്നിലാപുരം, സി.പി. കെ.വി. ഗോപിനാഥൻ, സവിത, എം. വിനയഭാസ്കരൻ, ഷെയ്ക്ക് മൊയ്തീൻ, എ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.