നഴ്സറി വിദ്യാർഥികളുടെ കലോത്സവം
1394191
Tuesday, February 20, 2024 6:56 AM IST
കല്ലടിക്കോട്: ശബരി സ്കൂളുകളുടെ നേതൃത്വത്തിൽ നഴ്സറി വിദ്യാർഥികളുടെ കലോത്സവം നടന്നു. കിളികൊഞ്ചൽ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പള്ളിക്കുറുപ്പ്, പുലാപ്പറ്റ, കല്ലുവഴി പല്ലൻചാത്തനൂർ, എന്നീ വിദ്യാലയങ്ങളാണ് പങ്കെടുത്തത്.
ചെയർമാൻ പി.ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ശ്രീകുമാർ അധ്യക്ഷനായി. പിന്നണി ഗായിക കുമാരി തീർത്ഥ സുഭാഷ് മുഖ്യ അതിഥിയായി. നടന്ന വിവിധ മത്സരങ്ങളിൽ എംവിടിസിയുപിഎസ് പുലാപ്പറ്റ ഓവറോൾ ഒന്നാം സ്ഥാനം നേടി.