ഉച്ചയൂണും കഴിഞ്ഞു പൊരിവെയിലത്ത്..
1376389
Thursday, December 7, 2023 1:19 AM IST
പാലക്കാട്: കലോത്സവത്തിനെത്തിയ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉച്ചയൂണു കഴിക്കാൻ പൊരിവെയിലത്ത് നടന്നത് ഏകദേശം ഒരു കിലോമീറ്റർ ദൂരം.
പ്രധാന വേദിയായ ബിഇഎം സ്കൂളിൽ നിന്നും ഭക്ഷണമൊരുക്കിയിക്കുന്ന ഷാദി മഹലിലേയ്ക്ക് എത്താൻ ഏറെ ബുദ്ധിമുട്ടി.
പലരും ഓട്ടോ വിളിച്ചാണ് പോയി വന്നത്. ചില വിദ്യാർഥികൾ തങ്ങളുടെ സ്കൂൾ ബസുകളിലാണ് പോയിവരുന്നത്.
ഭക്ഷണമൊരുക്കിയ സ്ഥലമറിയാതെ പലരും ഇംഗ്ലീഷ് ചർച്ച് റോഡിലും രാപ്പാടി റോഡിലും മറ്റും കറങ്ങി. ബിഇഎം സ്കൂളിൽ തന്നെ ഭക്ഷണശാല ഒരുക്കാമായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു.