പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യു​ള്ള എ​ല്ലാ​വി​ധ അ​തി​ക്ര​മ​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​മി​നാ​റി​ൽ ആ​ല​ത്തൂ​ർ എ​ക്സൈ​സ് വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ​ദ്മ​ദാ​സ് ആ​ശം​സാപ്രസംഗം നടത്തി ഗാ​ർ​ഹി​ക പീ​ഡ​നം​മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ല വ​നി​ത സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ വി.​എ​സ്. ലൈ​ജു ക്ലാ​സ് ന​യി​ച്ചു.

സ്വ​യം സ​ഹാ​യ​സം​ഘം പ്ര​തി​നി​ധി​ക​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​റി​ലെ ലീ​ഗ​ൽ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ശ​ര​ണ്യ ന​ന്ദി പ​റ​ഞ്ഞു. ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ലെ കൗ​ണ്‍​സി​ല​ർ ജി​ജി​ഷ ബാ​ബു, സ്റ്റെ​ഫി അ​ബ്ര​ഹാം, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.