കേരള പ്രവാസി സംഘം കൺവൻഷൻ നെന്മാറയിൽ
1374314
Wednesday, November 29, 2023 1:57 AM IST
നെന്മാറ: അവധി ദിവസങ്ങളിൽ നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെയും പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും എമിഗ്രേഷൻ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറയിൽ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. മജീദ് യോഗം ഉദ്ഘാടനം നിർവഹിച്ചു. സലീം മജീദ് കൊല്ലങ്കോട് ഏരിയ സെക്രട്ടറി അധ്യക്ഷൻ, സി.ശാന്തി മുഹമ്മദ്, കെ.പ്രേമൻ, കെ.കണ്ണനുണ്ണി, കെ.നാരായണൻ, സി. പ്രകാശൻ, അബ്ബാസ് നെന്മാറ, കബീർ ഹാജി പ്രസംഗിച്ചു.