പള്ളിമൊക്കിൽ വാഹന-കാൽനട യാത്രക്കാർ ഭീതിയിൽ
Wednesday, September 27, 2023 1:40 AM IST
വ​ണ്ടി​ത്താ​വ​ളം : പ​ള്ളി​മൊ​ക്ക് -ചു​ള്ള​പ്പെ​രു​ക്ക​മേ​ട് പാ​ത​യി​ൽ തെ​രു​വു നാ​യ​ക്കൂ​ട്ടം വ്യാ​പി​ക്കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട ഭീ​തി​യി​ൽ. നി​ര​വ​ധി തെ​രു​വു​നാ​യ​ക​ൾ കൂ​ട്ട​മാ​യാ​ണ് പ​ര​ക്കം പാ​യു​ന്ന​ത്.

വ്യാ​യാ​മ ന​ട​ത്ത​ത്തി​നി​തു​വ​ഴി വ​ന്നി​രു​ന്ന​വ​ർ നാ​യ​പ്പേ​ടി​യി​ൽ വ​ഴി​മാ​റി​യാ​ണ് സ​ഞ്ചാ​രം. ഈ ​സ്ഥ​ല​ത്ത് നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ കൂ​ടു​ത​ല​യു​ണ്ട്.

വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​ര​ങ്ങ​ളും മു​ൻ​പ് ന​ട​ന്ന സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ തെ​രു​വു​നാ​യ​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ചാ​ര ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്ത് മ​ദ്ര​സ​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ൾ കൊ​ണ്ടു​വി​ടാ​ൻ വ​രു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​തു​വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ളെ നാ​യ​ക​ൾ ദീ​ർ​ഘ​ദൂ​രം പി​ൻ​തു​ട​ർ​ന്ന് ഓ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.

മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് ടൗ​ണി​ൽ തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​രി​ച്ച് തി​രി​ച്ചു​വി​ട്ട​ത്. എ​ന്നി​ട്ടും നാ​യ​ക​ൾ ക്ര​മാ​തീ​ത​മാ​യി പെ​രു​കി​യി​രി​ക്കു​ന്ന​ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണ്.