യാത്രക്കാരില്ലെന്ന കാരണത്താൽ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി പ​രാ​തി
Friday, September 22, 2023 1:40 AM IST
ഒറ്റ​പ്പാ​ലം: യാ​ത്ര​ക്കാ​രി​ല്ലെന്ന കാ​ര​ണ​ത്താ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി പ​രാ​തി. ബ​സുക​ളി​ൽ ആ​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലും, ഞാ​യ​റാ​ഴ്ചക​ളി​ലു​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​ത്.

ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ​രാ​തി​യു​യ​ർ​ന്നു. മു​മ്പും ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഇ​റ​ങ്ങിയതോ​ടെ ഇ​തി​ന് താ​ത്കാലി​ക പ​രി​ഹാ​ര​മാ​വു​ക​യാ​യി​രു​ന്നു.

അ​ന്ന് ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​ത്‌ ബ​സു​ക​ൾ​ക്കെ​തി​രേ​യാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 67,500 രൂ​പ പി​ഴ​യും ഈ​ടാ​ക്കി​യി​രു​ന്നു. അ​ന്ന​ത്തെ പ​രി​ശോ​ധ​ന​യി​ൽ നി​കു​തി​യ​ട​യ്‌​ക്കാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.


ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ൾ ട്രി​പ്പ്‌ മു​ട​ക്കു​ന്ന​തു​മൂ​ലം ഉ​ൾ​നാ​ടു​ക​ളി​ലേ​ക്ക്‌ പോ​കു​ന്ന​വ​ർ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ മ​ണി​ക്കൂ​റോ​ളം ബ​സ് കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത് വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി തീ​ർ​ന്നു.

സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​ന്ന വ​ലി​യ ബ​സു​ക​ൾ​ക്ക് 7,500 രൂ​പ​യും ചെ​റി​യ ബ​സു​ക​ൾ​ക്ക് 3,000 രൂ​പ​യും വ​രെ പി​ഴ​യീ​ടാ​ക്കി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സുക​ൾ യാ​ത്രാ സ​ർ​വീ​സ് ന​ട​ത്താ​തെ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും വി​വാ​ഹ​ങ്ങ​ൾ​ക്കും ഓ​ട്ടം പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും വ്യാ​പ​ക​മാ​ണ്.