ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു
1336869
Wednesday, September 20, 2023 2:40 AM IST
ധോണി: ടിപ്പർ ലോറി ഡ്രൈവറും ധോണി സെന്റ് തോമസ് നഗർ മോളേക്കുടിയിൽ പരേതനായ മാത്യുവിന്റെ മകനുമായ മനു മാത്യു (32) ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ ലോറിയുമായി ലോഡ് എടുക്കാൻ ധോണിയിലുള്ള ക്വാറിയിൽ എത്തിയ മനു കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പാലക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ നടക്കും.
അമ്മ: തങ്കമ്മ. സഹോദരി: മറിയം മാത്യു.