ഹോളിഫാമിലി വാർഷികാഘോഷവും വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളും
1301234
Friday, June 9, 2023 12:34 AM IST
ആലത്തൂർ: മേലാർകോട് ഹോളി ഫാമിലി സന്യാസ സമൂഹ സ്ഥാപനത്തിന്റെ അന്‍പതാം വാർഷിക ദിനവും വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളും പരിശുദ്ധ കുർബാനയുടെ തിരുനാളും സംയുക്തമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കാലത്ത് മഠം ചാപ്പലിൽ ആഘോഷമായ വിശുദ്ധ ബലിയർപ്പണം നടന്നു.
വികാരി ഫാ.സേവ്യർ വളയത്തിൽ ഉദ്ഘാടനം ചെയ്തു. 1972ൽ സ്ഥാപിച്ച മഠം ഇടവാകാംഗമായ കുറ്റിക്കാടൻ തോമസ് നല്കിയ സ്ഥലത്താണ് തുടക്കം കുറിച്ചത്. മദർ സുപ്പീരയർ സിസ്റ്റർ ലിസ മാത്യു, സിസ്റ്റർമാരായ ജീൻമേരി, ദർശന, കരോളിൻ, മെറീന എന്നിവരും ഇടവക പ്രതിനിധി പി.എ. ജോണ്‍, മേഖല മിഷൻ പ്രതിനിധി പി.ജെ. ജോണി, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കെ.കെ. ചന്ദ്രദാസ് കുടുംബശ്രീ കോ-ഓഡിനേറ്റർ
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററായി കെ.കെ ചന്ദ്രദാസ് ചുമതലയേറ്റു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഓഡിറ്റ് സൂപ്പർവൈസർ, കില ഫാക്കൽറ്റി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.