ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
1300497
Tuesday, June 6, 2023 12:36 AM IST
ചിറ്റൂർ : വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കുടുംബാംഗങ്ങളെയും ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
യോഗം ചടങ്ങ് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. അനുമോദന യോഗത്തിൽ ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ.ശെൽവൻ അധ്യക്ഷത വഹിച്ചു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നല്കി ആദരിച്ചു.
ഒരുമിക്കാം നമ്മുടെ മക്കൾക്കായി എന്ന വിഷയത്തിൽ പാലക്കാട് എക്സൈസ് സിവിൽ ഓഫീസർ അബ്ദുൾ ബാസിത് മോട്ടിവേഷൻ ക്ലാസ് നയിച്ചു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, സോഷ്യൽ മീഡിയതാരം കുമരേഷ് വടവന്നൂർ, കെ.കെ. ഷെരീഫ് സംസാരിച്ചു. എം.മേജേഷ് സ്വാഗതും എം.രവീന്ദ്രനാഥൻ നന്ദിയും പറഞ്ഞു.