ആൾക്കൂട്ട മർദനത്തിനിരയായ കുട്ടിയുടെ വീട് സന്ദർശിച്ചു
1298760
Wednesday, May 31, 2023 4:13 AM IST
പാലക്കാട്: മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ട മർദനത്തിന് ഇരയാക്കിയ എരുത്തേന്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ പതിനേഴുവയസുകാരന്റെ ഭവനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം സി. വിജയകുമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ, റെസ്ക്യൂ ഓഫീസർ കെ.എ അനസ് മുഹമ്മദ്, കൊഴിഞ്ഞാന്പാറ പോലീസ് അധികൃതർ എന്നിവർ സന്ദർശിച്ചു.
കേസ് സംബന്ധിച്ച വിശദാംശങ്ങളും ഇന്ത്യൻ ശിക്ഷ നിയമം എസ്സി/എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും കൊഴിഞ്ഞാന്പാറ പോലീസ് അറിയിച്ചു.
കുട്ടിക്കും കുടുംബത്തിനും വേണ്ട മാനസിക പിന്തുണയും നിയമപരിരക്ഷ സംബന്ധിച്ച ഉറപ്പ് നൽകുകയും ചെയ്തു. കുട്ടിക്ക് ആവശ്യമായ തുടർ ഇടപടെലുകൾ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്നും നൽകുമെന്നും അറിയിച്ചു.