പട്ടാന്പി : കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽ കുളത്തിൽ വീണ പത്തുവയസുകാരി മുങ്ങി മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി മുത്തുകൃഷ്ണന്റെ മകൾ സുദീഷ്ണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.