പറയന്‍പള്ളം ഉപതെരഞ്ഞെടുപ്പ് : മുന്നണികളുടെ പ്രചാരണം ശക്തം
1297399
Friday, May 26, 2023 12:39 AM IST
മുതലമട : 30ന് നടക്കുന്ന 17-ാം വാർഡ് പറയന്‍പള്ളം ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ പ്രചരണം ശക്തമായി. ഇന്ന് വൈകുന്നേരം അഞ്ചിന് പാറക്കുണ്ടിൽ ഇടതുമുന്നണി സ്ഥാനാർഥി മുഹമ്മദ് മൂസയുടെ തെരഞ്ഞെടുപ്പ് പ്രചരണം മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ പി.വി. അൻവർ, കെ.ബാബു, മുൻ എംഎൽഎ വി.ചെന്താമരാക്ഷൻ ഏരിയ സെക്രട്ടറി കെ.പ്രേമൻ, എം.ആർ. നാരായണൻ, എം.രവി , നൈസ് മാത്യു, ഉല്ലാസ് എന്നിവരും പങ്കെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കണ്‍വീനർ കെ.സിയാവുദീൻ അറിയിച്ചു.
കഴിഞ്ഞാഴ്ച യുഡിഎഫ് സ്ഥാനാർഥി ബി.മണികണ്ഠന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തിരുന്നു. ബിജെപി സ്ഥാനാർഥി ഹരിദാസ് ഉൾപ്പെടെ അഞ്ചു പേർ മത്സര രംഗത്തുണ്ട്.