അയിലൂർ ശ്രീ കുറുന്പ ഭഗവതി ക്ഷേത്രം വേലയ്ക്ക് കൂറയിട്ടു
1282786
Friday, March 31, 2023 12:27 AM IST
അയിലൂർ: ശ്രീ കുറുന്പ ഭഗവതി ക്ഷേത്രം വേലയ്ക്ക് ദേശക്കാരുടെ സാന്നിധ്യത്തിൽ കൂറയിട്ടു. അയിലൂർ ശിവക്ഷേത്രത്തിൽ നിന്നും പകർന്ന ദീപത്തോടെ തേക്കർപന്തം ക്ഷേത്രത്തിൽ എത്തി. തുടർന്ന് താമരക്കുളത്തിന് സമീപമുള്ള അന്തിമഹാളൻ കാവിൽ വിശേഷാൽ പൂജകൾ നടത്തി. വാദ്യഘോഷങ്ങളോടും ആർപ്പുവിളികളുമായി ക്ഷേത്രസന്നിധിയിൽ എത്തിയശേഷം കൂറയിടൽ ചടങ്ങ് നടന്നു.
എൻഎസ്എസ് ഭാരവാഹികൾ, ദേശ വാസികൾ, അരിയക്കോട്, ചാട്ടപ്പാറ, പാലാ എന്നി എല്ലാ വിഭാഗം ആളുകളും സന്നിഹിതരായിരുന്നു.
കൂറയിട്ടതോടെ ദേവസ്വം സെക്രട്ടറി പട്ടോല, കിഴി എന്നിവ വേല കമ്മിറ്റിക്ക് കൈമാറി. തുടർന്ന് ദേശത്തിലെ ആദ്യ കൂട്ടാഴി എൻഎസ്എസ് കരയോഗത്തിന്റെ പേരിൽ എഴുതി. ക്ഷേത്രം ശാന്തി സുനിൽ നന്പൂതിരി, ദേവസ്വം പ്രസിഡന്റ് കെ. വിനോദ്, സെക്രട്ടറി കെ.രമേഷ് കുമാർ, ട്രഷറർ എ. ശിവപ്രസാദ്, വേല കമ്മിറ്റി പ്രസിഡന്റ് കെ. ശിവകുമാർ, സെക്രട്ടറി സി. സുഭാഷ്, ട്രഷറർ വി. ജി രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 16നാണ് അയിലൂർ വേല.