ഡബ്ല്യുഎംഎഫ്സി അനുശോചിച്ചു
1282500
Thursday, March 30, 2023 1:09 AM IST
കോയന്പത്തൂർ : പ്രശസ്ത ഹാസ്യതാരവും സാമൂഹ്യ പ്രവർത്തകനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ കോയന്പത്തൂർ ചാപ്റ്റർ അനുശോചിച്ചു.
പ്രസിഡന്റ് രാജൻ മേനോൻ നേതൃത്വം വഹിച്ച ചടങ്ങിൽ സംസാരിച്ച സിടിഎംഎ പ്രസിഡന്റ് സോമൻ മാത്യു ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടമാണെന്ന് പറഞ്ഞു. സെക്രട്ടറി സി.സി. സണ്ണി, വൈസ് പ്രസിഡന്റുമാരായ സി.എസ്. അജിത്കുമാർ, രവീന്ദ്രൻ, ജോ.സെക്രട്ടറി എ.കെ. ജോണ്സണ്, കോർഡിനേറ്റർ ഡോ.രാജേന്ദ്രപ്രസാദ് തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.