ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണം പൂർത്തിയാകുന്നു
1281204
Sunday, March 26, 2023 6:56 AM IST
ചിറ്റൂർ : ആരോഗ്യ രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടാക്കി താലൂക്ക് ആശുപത്രിയിൽ 70.51 കോടി ചിലവിൽ ഏഴു നിലകെട്ടിട നിർമാണം അന്തിമഘട്ടത്തിലെത്തിൽ. കെട്ടിട മുറികളിൽ വൈദ്യുതികരണം, ഷട്ടർ, ഉപകരണം സ്ഥാപിക്കൽ ഉൾപ്പെടെ ജോലികളാണ് നടത്തിവരുന്നത്. ഗ്രൗണ്ട് ഫ്ലോർ, കാഷ്വാലിറ്റി, കാഷ്വാലിറ്റി വെയിറ്റിംഗ് ആൻഡ് എംആർഐ വെയിറ്റിംഗ്, രജിസ്ട്രേഷൻ, ട്രിയേജ്, ട്രോമാ ഐസിയു, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഇഞ്ചക്ഷൻ റൂം, റിസ്യൂസിറ്റേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉൾപ്പെടെ ചികിത്സാ സൗകര്യമാണ് ഒരുങ്ങുന്നത്.
നവീകരിച്ച താലൂക്ക് ആശുപത്രി പ്രവർത്തന ക്ഷമമാവുന്നതോടെ കൂടുതൽ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന രീതികളും ഇല്ലാതാവും. ചിറ്റൂർ താലൂക്കിൽ നിന്നുമല്ലാതെ സമീപ പ്രദേശങ്ങളായ തമിഴ്നാട്ടിൽ ഉൾപ്പെട്ട പൊള്ളാച്ചി മേഖലയിൽ നിന്നും ചികിത്സക്കായി ഇവിടെ എത്താറുണ്ട്.