ലോക വനദിനാചരണം, പ്ലാസ്റ്റിക് വിമുക്തമാക്കി
1280436
Friday, March 24, 2023 12:35 AM IST
നെന്മാറ : ലോക വനദിനചാരണത്തിന്റെ ഭാഗമായി നെല്ലിയാന്പതി വനം റേഞ്ചിലെ വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തിരുവഴിയാട് സെക്ഷനിൽ അയിലമുടി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെന്മാറ എൻഎസ്എസ് കോളജ് പരിസരത്തെ വനമേഖലയിലെ പ്ലാസ്റ്റിക് വിമുക്തമാക്കലിന്റെ ഭാഗമായി സന്നദ്ധ വിഎസ്എസ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും വിദ്യാർഥികളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് കോളജ് നെന്മാറ, നേതാജി ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് പ്ലാസ്റ്റിക് മുക്തമാക്കാൻ സംരംഭത്തിൽ പങ്കാളിയായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.ഗിരീഷ്, ബി.സജയകുമാർ, സുജിൻ, ഡെവിൻ, രഞ്ജിത്ത്, രതീഷ്, ലക്ഷ്മി പങ്കുചേർന്നു.