മഴക്കാലപൂർവ ശുചീകരണം പ്രവർത്തനം: കോർ കമ്മിറ്റി യോഗം ചേർന്നു
1279562
Tuesday, March 21, 2023 12:18 AM IST
പാലക്കാട് : ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയിൽ കോർ കമ്മിറ്റി യോഗം ചേർന്നു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാനും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെയും കൃത്യമായ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.
ഏപ്രിൽ 15 നകം ജില്ലയിലെ ഓഫീസുകൾ മാലിന്യമുക്ത ഓഫീസുകളാക്കി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പൊതു ഇടങ്ങളിൽ നിന്നും പൂർണമായും മാലിന്യങ്ങൾ നീക്കം ചെയ്ത് വീടുകൾ സ്ഥാപനങ്ങളിൽ ക്ലോറിനേഷനും ഡ്രൈഡേയും നടപ്പാക്കാനും യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. വാർഡ് തലത്തിൽ ജാഗ്രതശുചിത്വ സമിതികൾ രൂപീകരിച്ച് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് സമയബന്ധിതമായി നടപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ ഇമാലിന്യങ്ങൾ നീക്കം ചെയുന്നതിന് ഡ്രൈവുകൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.