ആരോഗ്യ വകുപ്പിന്റെ പരിശോധന; ഹോട്ടലുകൾ അടച്ചിടാൻ നിർദേശം
1279557
Tuesday, March 21, 2023 12:17 AM IST
മണ്ണാർക്കാട് : ശുചിത്വ പരിശോധനയുടെ ഭാഗമായി അലനല്ലൂരിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച പൊറോട്ട മാവ്, പാൽ, മത്സ്യം, കോഴിയിറച്ചി, പഴകിയ ബേക്കറി സാധനങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു.
കരിന്പ് ജ്യൂസിൽ ചേർക്കാൻ വെച്ചിരുന്ന മലിനമായ ഐസും പിടികൂടി. മെഡിക്കൽ ഫിറ്റ്നസ് സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഷംസുദ്ദീൻ, കെ.സുരേഷ്, വി.എസ്. അജിത, അനുഷ, ശരണ്യ എന്നിവർ നടത്തിയ പരിശോധനയിൽ മലിനമായ സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾ സൂക്ഷിക്കുകയും പഴകിയ ഭക്ഷണ സാധനങ്ങൾകണ്ടെത്തുകയും ചെയ്ത ഹോട്ടൽ മെക്ക, ഉണ്ണിയാൽ ഹോട്ടൽ എന്നിവ മാനദണ്ഡങ്ങൾ പാലിക്കും വരെ അടച്ചിടാൻ നിർദ്ദേശിച്ചു.