പാൽ ഒഴുക്കികളഞ്ഞ് ക്ഷീര കർഷകരുടെ പ്രതിഷേധം
1279266
Monday, March 20, 2023 12:43 AM IST
കോയന്പത്തൂർ : ക്ഷീരകർഷകരിൽ നിന്നും വങ്ങുന്ന പാലിന്റെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ക്ഷീര കർഷകർ പ്രതിഷേധിച്ചു. ആലന്തറ നത്തേകൗണ്ടൻബുത്തൂർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിന് സമീപം ക്ഷീര കർഷകർ 150 ലിറ്റർ പാൽ റോഡിൽ ഒഴിക്കി കളഞ്ഞ് പ്രതിഷേധിച്ചു.കോയന്പത്തൂർ ജില്ലാ മിൽക്ക് പ്രൊഡ്യൂസേഴ്സ് കോഓപ്പറേറ്റീവ് അസോസിയേഷന്റെയും കോയന്പത്തൂർ ജില്ലാ ഫാർമേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. പാലിന്റെ വില വർധിപ്പിക്കുക, കാലിത്തീറ്റ സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.